തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്‍, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ മാസം 25നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ […]Read More
Tags :Thiruvananthapuram Medical College
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ജീവനക്കാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മര്‍ദ്ദനമേറ്റത്. ഇടി വള ഉപയോഗിച്ച് പൂവാര്‍ സ്വദേശി അനില്‍ ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയേറ്റതിനെത്തുടര്‍ന്ന് ജയകുമാരി ബോധരഹിതയായി. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളേജില്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. സ്‌കാനിംഗിന് തീയതി നല്‍കാന്‍ വൈകി എന്നാരോപിച്ചാണ് അനില്‍ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം.Read More