Cancel Preloader
Edit Template

Tags :Thiruvananthapuram

Kerala National

ട്രെയിനിന് അടിയിൽ പെട്ട് തിരുവനന്തപുരം സ്വദേശിയായ സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. Read More

Kerala

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ‘സീ – ദി

തിരുവനന്തപുരം: തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകളുമായി വീണ്ടും സീ – ആനുവൽ ഷോ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഡിസംബർ 9 ന് മാധ്യമപ്രവർത്തകൻ പി കെ രാജശേഘരൻ പ്രദർശനം ഉദ്ഘാടനം നിർവഹിക്കും.ഡിസംബർ 31 വരെയാണ് “സീ – ദി ആനുവൽ ഷോ” പ്രദർശനം. ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ ആർട്ട് വർക്കുകൾ ഷോയിൽ പ്രദർശിപ്പിക്കുന്നുണ്ട്. പെയിൻറ്റിങ്ങ്, അപ്ലൈഡ് ആർട്ട്, ശിൽപകല എന്നീ […]Read More

Kerala

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ

തിരുവനന്തപുരം: തിരുവനന്തപുരം മം​ഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മം​ഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്. അക്രമികളെ തള്ളിമാറ്റി […]Read More

Entertainment Kerala

ഇന്ന് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ സിദ്ദിഖ് തിരുവനന്തപുരത്തേക്ക്; പൊലീസിൽ

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം.സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് […]Read More

Health Kerala

തിരുവനന്തപുരത്ത് 24കാരിക്ക് അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമാണ്. തലസ്ഥാനത്ത് ആറ് പേര്‍ക്കാണ് നേരത്തെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം […]Read More

Health Kerala

സര്‍ജറിക്കിടെ  ഗ്ലൗസും കൂട്ടി സ്റ്റിച്ചിട്ട സംഭവം; പിഴവല്ല ചികിത്സയുടെ

തിരുവനന്തപുരം: സര്‍ജറിക്കിടെ മുതുകില്‍ ഗ്ലൗസും കൂട്ടി സ്റ്റിച്ചിട്ടു. വേദന കൊണ്ട് പുളഞ്ഞ് പരാതിയുമായി എത്തിയ യുവാവിന് പക്ഷേ ആശുപത്രി നല്‍കിയ വിശദീകരണം അത് ചികിത്സയുടെ ഭാഗമെന്ന്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് സംഭവം. നെടുമങ്ങാട് സ്വദേശി ഷിനുവിന്റെ ശരീരത്തിലാണ് സ്റ്റിച്ചിടുന്നതിനിടെ ഗ്ലൗസും കുടുങ്ങിയത്. കടുത്ത വേദനയെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുറിവിനുള്ളില്‍ ഗ്ലൗസ് കണ്ടെത്തിയതെന്ന് ഷിനു പറയുന്നു. അതേസമയം സ്റ്റിച്ചിനൊപ്പം ഗ്ലൗസ് തുന്നിച്ചേര്‍ത്തത് മെഡിക്കല്‍ പ്രോട്ടോക്കോള്‍ പ്രകാരമാണെന്നും ചികിത്സാപിഴവല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രക്തം പുറത്തേക്ക് പോകാന്‍ സ്റ്റിച്ചിനൊപ്പം സ്റ്റെറൈല്‍ ഉപയോഗിക്കും. […]Read More

Health Kerala

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കാൻ ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള […]Read More

Kerala

തിരുവനന്തപുരത്ത് എയര്‍ഗൺ ഉപയോഗിച്ച് ആക്രമണം: യുവതിക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു. എൻആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നിൽ ഷിനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാഴ്സൽ […]Read More

Kerala

തിരുവനന്തപുരത്ത് വൻ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. പവർ പാക്ക് പോളിമേഴ്‌സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതാണെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടുത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ തീയണക്കാൻ അകത്തേക്ക് കയറാൻ ഫയർ ഫോഴ്സ് ഏറെ ബുദ്ധിമുട്ട് നേരിട്ടു. മേൽക്കൂര ഉൾപ്പെടെ തീ പിടിച്ചതിനാൽ അകത്ത് കയറിയും തീയണക്കാൻ […]Read More

Kerala

തിരുവനന്തപുരത്ത് വിഷം കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബം വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. നെയ്യാറ്റിന്‍കരയിലെ തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52), ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് സൂചന. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഞങ്ങള്‍ കുടുംബസമേതം ജീവനൊടുക്കാന്‍ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തുകയായിരുന്നു. എന്തോ ദ്രാവകം കുപ്പിയില്‍നിന്ന് കുടിച്ചു കസേരയില്‍ […]Read More