മലപ്പുറം: ബിജെപി നേതാവ് എം ടി രമേശ് തന്നെ വന്നുകണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫ്. നിലവിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ബീന ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹം. ആര്യാടൻ ഷൌക്കത്തിനായി പ്രചാരണത്തിന് ഇറങ്ങും. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് കോണ്‍ഗ്രസിൽ ചർച്ചയുണ്ടായില്ലെന്ന വിമർശനവും ബീന ജോസഫ് ഉന്നയിച്ചു. നാടകീയമായ നീക്കങ്ങളാണ് നിലമ്പൂരിൽ ബിജെപി നടത്തുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിഡിജെഎസും മത്സരിക്കാൻ താൽപര്യം കാണിക്കുന്നില്ല. […]Read More