പയ്യോളി: ടൗണിലെ വ്യാപാരിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങൾ തീവെച്ച് നശിപ്പിച്ച നിലയിൽ. വ്യാപാരിയായ സി.വി. ബാലഗോപാലിന്റെ മകൻ പ്രവീൺകുമാറിന്റെ പള്ളിക്കരയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും സ്കൂട്ടറുമാണ് വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെ കത്തിനശിച്ചത്. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപെട്ട പ്രവീൺകുമാറും ഭാര്യയും തീയണക്കാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങളുടെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതോടെ പിൻവാങ്ങുകയായിരുന്നു. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. വടകരയിൽനിന്ന് അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റുകൾ സ്ഥലത്തെത്തി. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സ്ഥലം സന്ദർശിച്ച വ്യാപാരി വ്യവസായി […]Read More