കോഴിക്കോട്: നഗരത്തിൽ യാത്ര ദുരിതമാക്കി ഗതാഗതക്കുരുക്ക് രൂക്ഷം. സ്കൂൾ അവധിക്കാലം കൂടിയായതോടെ മാങ്കാവ് റൂട്ടിലും ബൈപാസിലും വലിയ തിരക്കാണ്. വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, മാങ്കാവ്, ജങ്ഷനുകളിൽ വൻ കുരുക്കുണ്ട്. ഏപ്പോൾ ലക്ഷ്യത്തിലെത്തുമെന്ന് അറിയാത്ത സ്ഥിതിയാണെങ്ങും. ബൈപാസിൽ നവീകരണ പ്രവൃത്തി നടക്കുന്നതും മാളുകൾക്കു മുന്നിൽ രൂപപ്പെടുന്ന തിരക്കുമെല്ലാം ഗതാഗതം തടസ്സപ്പെടുത്തുന്നു. വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നതും ഗതാഗത നിയമങ്ങൾ പാലിക്കാത്തതും കുരുക്കിന് കാരണമാണ്. ഗതാഗതക്കുരുക്കിനെതിരെ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കുരുക്ക് കാരണം സമയത്തിനെത്താനാവാതെ സ്വകാര്യ ബസുകൾ ട്രിപ്പ് […]Read More