കൊച്ചി: സാധാരണക്കാരുടെ എല്ലാ കണക്കു കൂട്ടലുകളും തകർത്ത് കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലെ വർധനയെന്നാണ് നിരീക്ഷകർ പറയുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പോര് രൂക്ഷമായതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാനും വില കൂടാനും കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എതായാലും സാധരണക്കാരനെ സംബന്ധിച്ചിടത്തോളം ഒന്ന് എത്തിപ്പിടിക്കാൻ സാധിക്കാത്തത്രയും ഉയരത്തിൽ എത്തിനിൽക്കുകയാണ് ഇപ്പോൾ സ്വർണത്തിന്റെ വില. ഇനിയും വില കൂടുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ആഗോള തലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരികയാണെന്ന് […]Read More