തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റുന്നില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ് ദേശീയ നേതൃത്വം. സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. കെ.സുധാകരനെ മാറ്റണമെന്ന ആഗ്രഹം ദേശീയ നേതൃത്വത്തിന് ഉണ്ടെങ്കിലും സമവായം കണ്ടെത്താനാകാത്തതാണ് കാരണം. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്. സുധാകരന് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകള്‍ തുടങ്ങിയതുമാണ്. പക്ഷേ പദവി ഒഴിയുന്നതില്‍ കെ.സുധാകരന്‍ അതൃപ്തനാണ്. നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് […]Read More