കോഴിക്കോട്: കോര്‍പ്പറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫിന്‍റെ വാശിയേറിയ പോരാട്ടം. കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ ലീഡ് നിലം മാറി മറിയുകയാണ്. നിലവിൽ എൽഡിഎഫ് 28 സീറ്റിലും യുഡിഎഫ് 28 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിട്ട് നിൽക്കുകയാണ്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവിൽ കോഴിക്കോട് കോര്‍പ്പറേഷനിൽ ആരായിരിക്കും ജയിക്കുകയെന്ന ആകാംക്ഷയാണ് ഉയരുന്നത്. എൽഡിഎഫിന്‍റെ കോട്ട തകര്‍ത്തുകൊണ്ടാണ് കോഴിക്കോട് യുഡിഎഫിന്‍റെ പടയോട്ടം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം […]Read More