Cancel Preloader
Edit Template

Tags :Thamarassery

Kerala

താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിനാണ് കുത്തേറ്റത്. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിൽ വെച്ചുണ്ടായ തർക്കത്തിനിടയിലാണ് ആക്രമി ബാഗിൽ നിന്നും കത്തിയെടുത്തു കുത്തിയത്. ഇയാൾ പിന്നീട് ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ബൈക്കില്‍ വന്ന ഒരാള്‍ ബാറില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനായ ബിജുവുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഇയാള്‍ ബിജുവിനെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ബിജുവിന്‍റെ കഴുത്തിനാണ് കുത്തേറ്റത്. തുടര്‍ന്ന് […]Read More

Kerala

താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ഒരു മരണം

താമരശ്ശേരി ചുരത്തിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി ചുരം ഒന്നാംവളവിനു താഴേ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം(68)ആണ് മരണപ്പെട്ടത്. അപകടമുണ്ടായത് രാവിലെ 6 മണിയോടെയായിരുന്നു . ഹൈവേ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . തടികയറ്റി ചുരം ഇറങ്ങിവരുകയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് ഇടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരായ ലത്തീഫ് പാലക്കുന്നന്‍, സമറുദ്ദീന്‍ […]Read More

Kerala

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും

വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം അറിയിച്ചു. ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന […]Read More

Kerala

താമരശ്ശേരി ചുരത്തിൽ കാർ ആഴ്ചയിലേക്ക് മറിഞ്ഞു

താമരശേരി ചുരം ഒന്നാം വളവിന് സമീപം കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.Read More