Cancel Preloader
Edit Template

Tags :temple festival

Kerala

ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഉത്സവത്തിനായി പ്രദേശത്തേക്ക് എത്തിയതായിരുന്നു ജിത്തു. സ്ഥലത്ത് വെച്ച് രാജനുമായി തർക്കമുണ്ടായി. നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാൽ അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More