കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ടി.ബി ലബോറട്ടറിക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് (എൻ.എ.ബി.എൽ) അംഗീകാരം. കേരളത്തിൽ ആദ്യമായാണ് ഒരു ടി.ബി ലബോറട്ടറിക്ക് എൻ.എ.ബി.എൽ അംഗീകാരം ലഭിക്കുന്നത്. മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്നതാണ് ലബോറട്ടറിയെ അംഗീകാരത്തിന് അർഹമാക്കിയത്. ക്ഷയരോഗ നിർണയത്തിനും ഡ്രഗ് റെസിസ്റ്റൻസ് നിർണയത്തിനും ഉതകുന്ന സി.എ.എൻ.എ.എ.ടി, എൽ.എ.പി, ലിക്യുഡ് കൾച്ചർ എന്നീ ടെസ്റ്റുകളാണ് ഈ ലാബിൽ നടത്തുന്നത്. മൈക്രോബയോളജി മുൻ മേധാവി ഡോ. ഫിലോമിനയാണ് എൻ.എ.ബി.എൽ അംഗീകാരത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്നുവന്ന വകുപ്പ് മേധാവി ഡോ. പി.എം. അനിത […]Read More