കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറുമായും മകൾ അശ്വതിയുമായും സുരേഷ് ഗോപി സംസാരിച്ചു. മലയാളത്തിന്റെ കലാമഹത്വമാണ് എംടിയെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. വടക്കൻപാട്ടുകളെ ആസ്പദമാക്കി എംടി വാസുദേവൻ നായർ തിരക്കഥ എഴുതി മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നിരവധി പ്രതിഭകൾ അണിനിരന്ന ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രം റീ-റീലീസ് ചെയ്ത സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം. സിനിമയുടെ നിർമ്മാതാവായ പിവി ഗംഗാധരന്റെ കുടുംബവും […]Read More