സിപിഐഎമ്മിനെ വിമർശിച്ചും ലീഗിനെ പുകഴ്ത്തി യും ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. പിണറായി വിജയന്‍റെ ധാര്‍ഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായി. സിപിഐഎം ജനങ്ങളിൽ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സർക്കാരും സിപിഐഎമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായി.അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്‍റേയും വക്താക്കളായി സിപിഐഎം നേതാക്കൾ നിറഞ്ഞാടി. ആരോഗ്യ വകുപ്പ് ഉൾപ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. പൊലീസ് രാജിൽ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടു. […]Read More