തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത് കോടികള്‍. 2908.77 കോടി രൂപ സപ്ലൈകോയ്ക്ക് ഇനിയും കിട്ടാനുണ്ട്. 2024 ജൂലൈ 31 വരെയുള്ള സപ്ലൈകോയുടെ ബാധ്യതാ 2490 കോടി രൂപയാണ്. കിട്ടാനുള്ള തുകയുടെ മൂന്നിലൊന്നെങ്കിലും കിട്ടിയാലേ സപ്ലൈകോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ഭക്ഷ്യപൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, റവന്യൂ, ഫിഷറീസ്- തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നാണ് കോടിക്കണക്കിനു തുക സപ്ലൈകോക്ക് കിട്ടാനുള്ളത്. ഇതില്‍ തന്നെ 2748.46 കോടി രൂപ സിവില്‍ സ്‌പ്ലൈസ് വകുപ്പിന് നല്‍കാനുള്ളതാണ്. ഇതില്‍ 1300 […]Read More
Tags :Supplyco
തിരുവനന്തപുരം:സപ്ലൈക്കോg മൂന്ന് സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി. പഞ്ചസാര, തുവരപരിപ്പ്, അരി എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്തകളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിയോടെ മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് വില വര്‍ധനവ്. പഞ്ചസാരയ്ക്ക് ആറ് രൂപ കൂടി 27 രൂപയില്‍ നിന്ന് 33 രൂപ ആയി. മട്ട/കുറുവ അരിക്ക് മൂന്ന് രൂപ കൂടി 30 രൂപയില്‍ നിന്ന് 33 രൂപയായി,. തുവരപരിപ്പിന് നാല് രൂപ കൂടി 111 രൂപയില്‍ നിന്ന് 115 രൂപയായി. എന്നാല്‍ 13 ഇനം സബ്സിഡി […]Read More
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നുവെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ […]Read More
സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ 40ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങി. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സപ്ലൈക്കോ ടെണ്ടർ പിൻവലിച്ചത്. ഇതോടെ സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരും. എട്ട് മാസമായുള്ള 600 കോടി രൂപയുടെ കുടിശ്ശികയിൽ തീരുമാനമില്ലെങ്കിൽ ടെണ്ടറിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് വിതരണക്കാരുടെ സംഘടന.ഡിസംബറിലും ജനുവരിയിലും വിളിച്ച ടെണ്ടറിന് പിന്നാലെ ഇ ടെണ്ടറിൽ നിന്നും സംഘടന വിട്ട് നിന്നു. ഇതോടെയാണ് ടെണ്ടർ നടപടികൾ […]Read More
‘ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശം ഉൾപ്പടെ തേടി. അതിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി കുറയ്ക്കാൻ തീരുമാനിച്ചത്. സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്സിഡി 25ശതമാനമാക്കാനായിരുന്നു തീരുമാനം. അത് 35 ആക്കാനാണ് ഇപ്പോൾ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രമാണിത്. കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ധനവകുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. മൂന്ന് മാസം കൂടുമ്പോൾ വിപണി വിലയ്ക്കനുസൃതമായി വില പുനർനിർണ്ണയിക്കും. വിലകൂട്ടൽ […]Read More