Cancel Preloader
Edit Template

Tags :Suicide

Kerala

ലഹരി കേസിൽ അറസ്റ്റിലായ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ചു

ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചു.ഇടുക്കി സ്വദേശി ഷോജോ ജോണാണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ ലോക്കപ്പില്‍ തൂങ്ങിയത്. രണ്ട് കിലോ ഹഷീഷ് ഓയില്‍ കൈവശം വച്ചതിന് കഴിഞ്ഞ ദിവസമായിരുന്നു പിടിയിലായത്.നീല ബാഗ് തിരക്കി വീട്ടിലേക്ക് എക്സൈസ് വന്നതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഷോജോയുടെ ഭാര്യ ജ്യോതി. ഷോജോയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. കാടാങ്കോട്ടെ വാടക വീട്ടില്‍ നിന്നാണ് ഷാജോണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇന്ന് പുലർച്ചയോടെയാണ് ഇയാൾ തൂങ്ങിയത്. […]Read More

Kerala

13കാരന്റെ ആത്മഹത്യയിൽ അന്വേഷണം;സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കലവൂരിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരുന്ന 13 വയസുകാരൻ പ്രജിതിനെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രജിത് പഠിച്ചിരുന്ന സ്‌കൂളിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വരികയായിരുന്നു.ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ കാട്ടൂർ വിസിറ്റേഷൻ സ്‌കൂൾ അധികൃതർ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച അവസാന പിരീയഡിന് […]Read More

Kerala

കോഴിക്കോട് KSRTC കണ്ടക്ടർ തൂങ്ങി മരിച്ചു

കെഎസ്ആർടിസി കണ്ടക്ടർ തൂങ്ങിമരിച്ചു.കോഴിക്കോട് കൂരച്ചുണ്ട് സ്വദേശി അനീഷാണ് തൂങ്ങി മരിച്ചത്.കോഴിക്കോട് സ്വകാര്യ ഹോട്ടലിലാണ് സംഭവം.ഇന്നലെ ഉച്ചക്കാണ് അനീഷ് ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അനീഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ട്രാൻസ്ഫറിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.Read More

Kerala National

ട്രെയിനിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍

യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിലെ കമ്പാർട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൈസൂരുവിൽനിന്നെത്തിയ ട്രെയിൻ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. യുവാവിന്റെ വസ്ത്രത്തിൽനിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശ്ശൂരിൽനിന്ന് ബെംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ആർ.പി.എഫ്. സംഘം തൃശ്ശൂർ ആർ.പി.എഫുമായി ബന്ധപ്പെട്ടിട്ടുണ്ട്.Read More