Cancel Preloader
Edit Template

Tags :Suicide

Kerala

ഡിസിസി ട്രഷററുടെയും മകന്‍റെയും മരണത്തിലെ ദുരൂഹത; ആത്മഹത്യാ കുറിപ്പ്

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററുടേയും മകന്‍റെയും മരണത്തിലെ ദുരൂഹത പൊലീസ് അന്വേഷിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയനും മകൻ ജിജേഷും ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്കരിക്കും. വിഷം കഴിച്ച നിലയിലാണ് വിജയനെയും മകനെയും ചൊവ്വാഴ്ച വീട്ടിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആയ ഇരുവരും ഇന്നലെയാണ് […]Read More

Kerala

ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റ

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ ശശിധരൻ ആരോപിച്ചു. ആദിവാസി സമൂഹത്തിൽ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുൻപ് ഇന്ദുജയെ വീട്ടിൽ […]Read More

Kerala

എക്‌സൈസ് സംഘം അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചു, മനംനൊന്ത് യുവാവ്

പത്തനംതിട്ട: എക്‌സൈസ് സംഘം വീട്ടിലെത്തി മര്‍ദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂര്‍ പഴകുളം ചാല വിഷ്ണു ഭവനില്‍ ചന്ദ്രന്റെയും ഉഷയുടെയും മകന്‍ വിഷ്ണുവിനെ(27) ആണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്‌സൈസ് സംഘം അടിവസ്ത്രത്തില്‍ നിര്‍ത്തി മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മകനെ എക്‌സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു. കിടക്കയില്‍ കിടന്നുറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തില്‍ നിര്‍ത്തിയാണ് മര്‍ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്ന് അവന്‍ ചോദിച്ചെന്നും മാതാവ് […]Read More

Kerala

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലം: പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എസ്എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിച്ചു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ തൂങ്ങി മരിക്കുകയും ചെയ്തു. ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴെക്കും ചോര […]Read More

Kerala

പൊലിസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

എറണാകുളത്ത് ഇന്‍ഫോപാര്‍ക്ക് പോലിസ് സ്‌റ്റേഷനിലെ പൊലിസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സിപിഒ മധു(48)ആണ് മരിച്ചത്. തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. സിപിഒ മധു നാലു മാസത്തോളമായി മെഡിക്കല്‍ ലീവിലായിരുന്നു. ഭാര്യയുമായി മൂന്നു മാസമായി പിണങ്ങിക്കഴിയുകയായിരുന്നു ഇദ്ദേഹം. കുടുംബ പ്രശ്‌നങ്ങളാവാം കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നില്‍കുന്നതാണ്.Read More

National

പതിനൊന്നാം നിലയിൽ നിന്ന് അമ്മയും കുഞ്ഞും ചാടി മരിച്ചു

നാലു വയസ്സുള്ള മകനുമൊത്ത് പതിനൊന്നാം നിലയില്‍ നിന്ന് ചാടി യുവതി മരിച്ചു.  പൂനെയിലെ വാക്കാട് റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നാണ് 32 കാരിയായ ടെക്കിയുവതിയും നാല് വയസ്സുള്ള മകനും ചാടിയത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അതേസമയം, യുവതി മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ വലിയ ശബ്ദം കേട്ടാണ് മറ്റു താമസക്കാര്‍ എഴുന്നേറ്റത് നോക്കിയത്. ഉടന്‍ തന്നെ സുരക്ഷാ ഗാര്‍ഡുകളെ വിവരമറിയിച്ചു. […]Read More

National

അമ്മയുടെ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം

മുംബൈയില്‍ അമ്മയുടെ ഫോണില്‍ നിന്ന് ഓണ്‍ലൈന്‍ ഗെയിം കളിച്ച് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ട18കാരന്‍ ജീവനൊടുക്കി. മുംബൈയിലെ നാല സൊപാരയിലാണ് സംഭവം. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ കുട്ടി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ വഴക്കുപറയുമെന്ന് ഭയന്ന് വിദ്യാര്‍ഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. പുറത്തുപോയ അമ്മ തിരിച്ചുവന്നപ്പോള്‍ വായില്‍ നിന്നു നുരയും പതയും വന്ന് കിടക്കുന്ന മകനെയാണ് […]Read More

Kerala

പെണ്‍കുട്ടികള്‍ വീട്ടില്‍ മരിച്ച നിലയില്‍; പിതാവ് റെയില്‍വേ ട്രാക്കില്‍

പയ്യോളിയില്‍ പിതാവിനെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതിയോട്ടില്‍ (വള്ളില്‍) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക(10) എന്നിവരെയാണ് വ്യാഴാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ്. റെയില്‍വേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സുമേഷിന്റെ മരണ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ […]Read More

Kerala

മരണത്തില്‍ ആരും ഉത്തരവാദികളല്ല; ജീവിതം മടുത്തത് കൊണ്ട് പോകുന്നു-

വെള്ളനാട് സ്വദേശി അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ‘മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു’ എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കല്‍കോളജിന് അടുത്തുള്ള വീട്ടില്‍നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. പൊലിസ് അന്വേഷണം തുടരുകയാണ്. അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന്് വ്യക്തമല്ല. 6 മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമെന്ന് പരിശോധിക്കും. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളജിന് സമീപമുള്ള ഫ്ളാറ്റില്‍ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]Read More

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ മരിച്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. അഭിരാമിയുടെ ആത്മഹത്യയില്‍ മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷണം ആരംഭിച്ചു.അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന്് വ്യക്തമല്ല. 6 മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമെന്ന് പരിശോധിക്കും. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളജിന് […]Read More