കോഴിക്കോട്: മുമ്പെങ്ങുമില്ലാത്ത ഗതാഗതക്കുരുക്കിലമർന്ന് കോഴിക്കോട്-മെഡിക്കൽ കോളജ് റോഡ്. അരയിടത്തുപാലം മുതൽ മെഡിക്കൽ കോളജ് വരെയുള്ള സുപ്രധാന പാത ആംബുലൻസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം ഗതാഗതക്കുരുക്ക് സങ്കീർണമാണ്. സാധാരണ ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമുണ്ടാകാറുള്ള കുരുക്ക് ഇപ്പോൾ പകലും രാത്രിയുമില്ലാതെ തുടരുകയാണ്. പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ മാവൂർ റോഡിൽ പ്രവർത്തനം തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമായത്. മാവൂർ, എടവണ്ണപ്പാറ റൂട്ടിലും കുന്ദമംഗലം വഴി മലയോര മേഖലയിലേക്കും വയനാട്ടിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് പുറമെയാണ് മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും […]Read More