കോഴിക്കോട്: മോഷ്ടിച്ച സ്കൂട്ടറുമായി പ്രതി അറസ്റ്റിൽ. ചേളന്നൂർ കുമാരസ്വമി സ്വദേശി ഡാനിസണിനെയാണ് (40) ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. നഗരത്തിൽനിന്ന് മോഷണംപോയ സ്കൂട്ടർ വെള്ളിയാഴ്ച കക്കോടി ഭാഗത്തുനിന്ന് ഓടിച്ചുവരുന്നതായി പൊലീസ് കാമറയിൽ കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൺട്രോൾ റൂം വാഹനത്തിലെ ഡ്യൂട്ടിക്കാരായ എസ്.ഐ ആറോൺ റോണി, എ.എസ്.ഐ ബൈജു, സി.പി.ഒ ഇമ്പിച്ചിക്കോയ എന്നിവർ സ്കൂട്ടർ പിന്തുടർന്ന് തടമ്പാട്ട് താഴത്തുനിന്നാണ് പിടികൂടിയത്. തുടർന്ന് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പ്രതിയെ റിമാന്റ് ചെയ്തു.Read More