മെക്‌സിക്കോയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 9 മരണം. 54 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോര്‍ജ്ജ് അല്‍വാരസ് മെയ്‌നെസിന്റെ റാലിക്കിടെയാണ് അപകടമുണ്ടായത്. വടക്കുകിഴക്കന്‍ നഗരമായ സാന്‍ പെഡ്രോ ഗാര്‍സ ഗാര്‍സിയയിലാണ് സംഭവം. ശക്തമായ കാറ്റ് വീശിയതാണ് അപകടത്തിന് കാരണമായത്.ശക്തമായ കാറ്റുണ്ടാകുമെന്ന് മെക്‌സിക്കോയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറില്‍ 70 കിലോമീറ്റര്‍ (മണിക്കൂറില്‍ 43 മൈല്‍) വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തനിക്ക് പരിക്കേറ്റിട്ടിട്ടില്ലെന്ന് ജോര്‍ജ് […]Read More