തിരുവനന്തപുരം: ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി. 22 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ടെന്നീസ് മത്സരങ്ങള്‍ കവടിയാര്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്. കേരള സര്‍വകലാശാലയാണ് ആതിഥേയത്വം വഹിക്കുന്നത്. അറുപതോളം യൂണിവേഴ്‌സിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. ഇത്തരം ടെന്നീസ് ചാംപ്യന്‍ഷിപ്പുകള്‍ കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനമേകുമെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് ആക്ടിവിറ്റിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് കോളജ് […]Read More