Cancel Preloader
Edit Template

Tags :special school

Kerala

16 കാരന് സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: വെള്ളറട സ്‌നേഹഭവന്‍ അഭയകേന്ദ്രത്തില്‍ ഓട്ടിസം ബാധിതനായ കുട്ടിയെ മര്‍ദിച്ചതായി പരാതി. തിരുവല്ല സ്വദേശിയായ കുട്ടിയെയാണ് മര്‍ദിച്ചത്. പതിനാറുകാരന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. പൊലീസിനും ചൈല്‍ഡ്‌ലൈനിനും പരാതി നല്‍കി. ഈസ്റ്റര്‍ അവധിക്ക് കുട്ടി വീട്ടിലെത്തിയപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന്, ശനിയാഴ്ച രാവിലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് മര്‍ദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്‌സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു.Read More