കോഴിക്കോട്: മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനുപിന്നാലെ കണ്ടെടുത്തത് കവർന്ന നാല് ബൈക്കും രണ്ട് സ്കൂട്ടറും ഉൾപ്പെടെ ആറു വാഹനങ്ങൾ. നവംബർ ആറിന് ഫറോക്ക് പൊലീസ് അറസ്റ്റുചെയ്ത ചാത്തമംഗലം സ്വദേശി അരക്കംപറ്റ വാലിയിൽ വീട്ടിൽ രവിരാജിനെ (സെങ്കുട്ടി -24) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് നിരവധി വാഹന മോഷണങ്ങളുടെ വിവരങ്ങൾ ലഭ്യമായതും പിന്നാലെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനായതും. കുട്ടികളെ ഉപയോഗിച്ചാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാവാത്ത രണ്ടുപേരും പിടിയിലായിരുന്നു. ഫറോക്ക്, കുന്ദമംഗലം, ടൗൺ, […]Read More