ന്യൂഡല്‍ഹി: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം ജനറല്‍ സെക്രറിയുമായ സീതാറാം യെച്ചൂരി (72) അന്തരിച്ചു. പോളിറ്റ് ബ്യൂറോ അംഗമായിരുന്ന യെച്ചൂരി രാജ്യസഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്്. ഡല്‍ഹി എയിംസിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഈ മാസം 19നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. 1952 ഓഗസ്റ്റ് 12ന് ആന്ധ്ര ബ്രാഹ്‌മണ ദമ്പതികളായ സര്‍വേശ്വര സോമയാജുല യെച്ചൂരിയുടേയും കല്‍പ്പാകത്തിന്റെയും മകനായി മദ്രാസിലാണ് ജനിച്ചത്. പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്‍ജിനീയറും മാതാവ് സര്‍ക്കാര്‍ ഓഫിസറുമായിരുന്നു. […]Read More