‘ ഐഡന്റിറ്റ് തെളിയിക്കുന്ന രേഖകള്‍ നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന തരത്തിലുള്ള മെസേജ് ലഭിച്ചിട്ടുണ്ടോ?.. മറുപടി നല്‍കാന്‍ വരട്ടെ. ഇത്തരം മെസേജുകളോട് പ്രതികരിക്കേണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിക്കേഷന്‍സ് (ഡോട്ട്), മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷന്‍സ് എന്നീ ഓഫിസുകളാണ് മുന്നറിയിപ്പ് നല്‍കുന്നത്. സ്വകാര്യ ഡേറ്റ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള കോളുകളെന്നും കേന്ദ്രം പറയുന്നു. (+92xxxxxxxxxx) പോലെയുള്ള നമ്പറുകളില്‍ ആയിരിക്കാം വിളി വരിക. ഇന്ത്യയില്‍ നിന്നുളള നമ്പര്‍ ആണെങ്കില്‍ +91 ആണ് തുടങ്ങേണ്ടത്. […]Read More