തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ എസ്്‌ഐ വില്‍ഫറിനെയാണ് പേരൂര്‍ക്കട പൊലിസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണിത്. വനിത സിവില്‍ പൊലിസ് ഓഫിസറാണ് വില്‍ഫറിനെതിരേ പരാതി നല്‍കിയത്. തന്നെ വീട്ടിലെത്തി ഉപദ്രവിച്ചെന്നും വനിത പൊലിസ് പരാതിയില്‍ പറയുന്നു.Read More
Tags :SI
പത്തനംതിട്ട: റോഡ് സുരക്ഷാ യോഗത്തിൽ നിന്ന് വിട്ട് നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പത്തനംതിട്ട ജില്ലയിലെ റോഡ് സുരക്ഷാ യോഗത്തിലാണ് എസ്പി പങ്കെടുക്കാതെ അസോസിയേഷൻ നേതാവായ എസ്ഐയെ അയച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ എസ്പി തന്നെ പങ്കെടുക്കണമെന്ന് നിലപാടെടുത്ത ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ എസ്ഐയെ തിരിച്ചയച്ചു. ബുധനാഴ്ച ആയിരുന്നു ജില്ലാതല റോഡ് സുരക്ഷ അവലോകനയോഗം. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗത്തിലാണ് ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാതിരുന്നത്. തിരക്ക് […]Read More
പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരിൽ നിന്നും പിടിയിലായത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് പ്രതികളുടെ മൊഴിയുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. പാലക്കാട് തൃത്താലയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. […]Read More
രാത്രികാലത്തെ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരുക്കേറ്റത്. പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനെത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയവര്‍ കടന്നു കളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലിസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം […]Read More
തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐ ജിമ്മി ജോര്‍ജിനെ(35)മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായിരുന്നു എസ്ഐ ജിമ്മി ജോര്‍ജ് . അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിലാണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. കേരള പൊലിസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയായിരുന്നു ജിമ്മി.Read More