വടകരയില്‍ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡം എം.എല്‍.എ സ്ഥാനം രാജിവച്ചു. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജി സമർപ്പിച്ച ശേഷം ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.Read More