എസ്എഫ്‌ഐ പ്രവര്‍ത്തകയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്ക് എതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. 2022 ഒക്ടോബറിലാണ് വിശാഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്‌ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. […]Read More