‘ പാലക്കാട്: കെഎസ്‍യു പ്രവർത്തകന്‍റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ്‍ എന്‍ കോളേജിലെ കെഎസ്‍യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍ എഫ് ഐ നേതാവ് ഭീഷണിപ്പെടുത്തിയത്. എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജിൽ പുറമേ നിന്നുള്ള കെ എസ് യു – എസ്‍ എഫ് ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. […]Read More
Tags :Sfi
ചികിത്സാ പിഴവ് ആരോപിച്ച് റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് എസ്എഫ്ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ റാന്നി പൊലീസ് സ്റ്റേഷനിലെ എസ്ഐ ബോസിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിൽ വീണ് പരിക്കേറ്റ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥി ആരോൺ വി […]Read More
എസ്എഫ്ഐ കരിങ്കൊടിയിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രതിഷേധത്തോട് വെറും ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ ഗവർണറുടെ നാലാമത്തെ ഷോയെന്നാണ് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. കൊല്ലം നിലമേലിൽ വെച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ടുമണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്. തുടർന്ന് ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങി. ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ […]Read More
കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പോലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എന്നാൽ ഗവർണർ അവിടെയിരുന്നു പ്രതിഷേധിക്കുകയാണ് പ്രതിഷേധം ഒരു മണിക്കൂർ പിന്നിട്ടു.പ്രധാനമന്ത്രിയെ ഫോണിൽ വിളിക്കാനും […]Read More
മഹാരാജാസ് കോളജിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് പ്രജിത്ത്, വൈസ് പ്രസിഡന്‍റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പോലീസ് കലൂരിൽനിന്നാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. കോളജിലെ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകൻ ബിലാലിനെ ആംബുലന്‍സില്‍ കയറിയും എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ പോലീസ് സാന്നിധ്യത്തിലായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്.എഫ്.ഐ യൂനിറ്റ് […]Read More
യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി സര്‍ക്കാര്‍. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളായ ഡോ.വിഎസ്. ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസില്‍ പോലീസിലെ പരാതിക്കാരനായിരുന്നു വിഎസ് ജോയി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും പ്രതിയായിരുന്നു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് […]Read More