കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഒളവണ്ണ പള്ളിക്കുന്ന് എ.ടി ഹൗസിൽ മുഹ്സിനെയണ് (21) ടൗൺ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്. ബൈക്കിലെത്തിയ പ്രതി മിഠായിത്തെരുവിൽനിന്ന് അതിജീവിതയെ കടത്തിക്കൊണ്ടുപോയി കടലുണ്ടിയിലെ വാക്കടവ് ബീച്ചിൽവെച്ച് ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.Read More