ചെന്നൈ: മുലപ്പാൽ കുപ്പിയിലാക്കി വിൽപനയ്ക്ക് വെച്ചിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറിനെതിരെയാണ് നടപടിയുണ്ടായത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 45 കുപ്പി മുലപ്പാൽ ഇവിടെ നിന്നും കണ്ടെത്തി. പിടിച്ചെടുത്ത കുപ്പികളിലെ പാൽ ലാബിലേക്ക് അയച്ചു. 10 ദിവസം മുമ്പ് ലഭിച്ച പരാതിയെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈഫ് വാക്സിൻ സ്റ്റോറിൽ പരിശോധന നടത്തിയത്. പരാതി ശരിവെക്കുന്ന തരത്തിലാണ് സ്ഥാപനത്തിൽ നിയമവിരുദ്ധമായി മുലപ്പാൽ […]Read More