കണ്ണൂർ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്. കൈവശം സ്കൂള്‍ ബാഗമുണ്ട്. ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.Read More
Tags :search
അങ്കോല: ഉത്തര കർണാടക ദേശീയ പാതയിലെ അങ്കോലയിൽ മണ്ണിടിച്ചലിൽ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസം. ജൂലൈ 16 നായിരുന്നു അർജുനെ കാണാതായ മണ്ണിടിച്ചിൽ ഉണ്ടായത്. 20 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും അർജുൻ ഇപ്പോഴും കാണാമറയത്താണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത് അർജുനിലേക്ക് തിരച്ചിൽ സംഘമെത്തുന്നു എന്നതിന്റെ സൂചനയാണ്. അർജുനൊപ്പം കാണാതായ മറ്റുള്ളവർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും. രാവിലെ 10 മണിയ്ക്കാണ് ഇന്നത്തെ തിരച്ചിൽ ആരംഭിക്കുക. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് […]Read More