Cancel Preloader
Edit Template

Tags :school in Kozhikode

Health Kerala

കോഴിക്കോട് സ്‌കൂളില്‍ 50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത രോഗം

കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികള്‍ക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂള്‍ബാറുകള്‍ അടച്ചിടാന്‍ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്‌കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നല്ല രോഗം പകര്‍ന്നതെന്നു പരിശോധനാ ഫലത്തില്‍ വ്യക്തമായിട്ടുണ്ട്. പിന്നാലെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാനും തീരുമാനിച്ചു.Read More