Cancel Preloader
Edit Template

Tags :school bus caught fire

Kerala

എറണാകുളത്ത് സ്കൂൾ ബസിന് തീപിടിച്ചു

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ബസില്‍ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഇവരെ പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി.Read More