കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു. ദോഹയിലേക്കും കുവൈത്തിലേക്കുമുള്ള വിമാനങ്ങളാണ് അനിശ്ചിതമായി വൈകുന്നത്. ഇതേത്തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അധികൃതർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. രാവിലെ 9 മണിക്ക് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്, 9.30 ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളാണ് വൈകുന്നത്. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തതിനാൽ യാത്രക്കാരെല്ലാം തന്നെ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. യാത്രയ്ക്കും മണിക്കൂറുകൾ മുൻപേ വിമാനത്താവളത്തിൽ എത്തിയവരാണ് വിമാനം സമയം കഴിഞ്ഞും […]Read More