മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ കിണറ്റില്‍ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ഉപേക്ഷിക്കപ്പെട്ട കിണര്‍ ബയോഗ്യാസിനായുള്ള കുഴിയായി ഉപയോഗിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂച്ചയെ രക്ഷിക്കാനായി അഞ്ചുപേരും ഒന്നിനുപുറകെ ഒന്നായി കിണറ്റില്‍ ചാടിയതായി പൊലീസ് പറഞ്ഞു. അരയില്‍ കയര്‍ കെട്ടി കിണറ്റിലേക്ക് ഇറങ്ങിയ ഒരാളെ പൊലീസ് രക്ഷപ്പെടുത്തി. പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.കിണറ്റിലേക്ക് ചാടിയ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ രക്ഷാസംഘം കണ്ടെടുത്തതായി സംഭവത്തെക്കുറിച്ച് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ […]Read More