പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷൻമാരുമെല്ലാം സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തള്ളിപ്പറഞ്ഞു. കേരളത്തിന്‍റെ യുവജനതയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസുമെല്ലാം […]Read More
Tags :Sathyabhama
‘ കറുപ്പ് നിറത്തിന്റെ പേരില്‍ നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ നടത്തിയ വര്‍ണവെറി പരാമര്‍ശത്തിലുറച്ച് നര്‍ത്തകി സത്യഭാമ. മോഹിനിയാട്ടത്തെ കുറിച്ച് താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. മോഹിനിയാട്ടം പുരുഷന്മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവകാശപ്പെട്ട സത്യഭാമ കറുത്ത നിറം ഉള്ളവര്‍ക്ക് സൗന്ദര്യമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും കൂട്ടിച്ചേര്‍ത്തു. സൗന്ദര്യമില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരേണ്ടെന്നും മോഹിനിയാട്ടം സൗന്ദര്യമുള്ളവര്‍ക്കുള്ള കലയാണെന്നും തിരുവനന്തപുരത്ത് വസതിയില്‍ ചെന്നുകണ്ട മാധ്യമപ്രവര്‍കരോട് സത്യഭാമ പറഞ്ഞു. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ […]Read More
‘ പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നര്‍ത്തകി സത്യഭാമ. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നാണ് സത്യഭാമയുടെ പരാമര്‍ശം. പുരുഷന്‍മാരിലും സൗന്ദര്യം ഉള്ളവര്‍ ഇല്ലേ അവര്‍ കളിക്കട്ടേ എന്നാണ് നര്‍ത്തകി പറയുന്നത്. ഇയാളെ കാണാന്‍കൊള്ളില്ല. കണ്ടാല്‍ ദൈവം പോട്ടെ പെറ്റ തള്ള പോലും സഹിക്കില്ല എന്നൊരു പ്രസ്താവനയും ഇറക്കുന്നു അവര്‍ അഭിമുഖത്തില്‍. സത്യഭാമ പറയുന്ന വിഡിയോ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസരി ആര്‍.എസ്.എസ്.മുഖപത്രമായ […]Read More