തിരുവനന്തപുരം : മല്ലപ്പളളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കോടതി ഉത്തരവ് അംഗീകരിക്കുന്നു. തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും, കോടതിയുടെ നിര്‍ദേശം പഠിച്ച് തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതിയുടെ വിധി അന്തിമമല്ല. ഇതിന്റെ മുകളിലും കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത സംബന്ധിച്ച സാഹചര്യം ഇപ്പോഴില്ല. ധാര്‍മികത ഉയര്‍ത്തി പിടിച്ചാണ് അന്ന് രാജിവച്ചത്. പിന്നീട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ച് മന്ത്രിസ്ഥാനത്തെത്തി. […]Read More