Cancel Preloader
Edit Template

Tags :Sabarimala

Kerala

ശബരിമലയിൽ തിരക്ക് കുറഞ്ഞു; ഇന്നലെ രാത്രി ക്യൂവിലുണ്ടായിരുന്ന മുഴുവൻ

പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്ക് കുറഞ്ഞു. ദർശനം കാത്ത് നിൽക്കുന്ന തീർത്ഥാടകരുടെ നിര വലിയ നടപ്പന്തൽ പിന്നിട്ട് വനം വകുപ്പ് ഓഫീസ് പരിസരം വരെയായി. ഇന്നലെ രാത്രി 11 ന് നടയടച്ചപ്പോൾ ക്യൂവിലുണ്ടായിരുന്ന മുഴുവൻ ഭക്തരും പതിനെട്ടാം പടി ചവിട്ടി ദർശനം നേടി. ഇന്ന് പുലർച്ചെ നട തുറന്നപ്പോൾ ആദ്യദർശനം ഇവർക്കായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച് ഇന്ന് വെർച്ചൽ ക്യൂ ബുക്കിംഗ് കുറവാണ്.Read More

Kerala

ശബരിമല ഓൺലൈൻ ബുക്കിങ് മാത്രമാക്കിയാൽ ഗുരുതര പ്രതിസന്ധിക്ക് വഴിവക്കും:

തിരുവനന്തപുരം: ശബരിമലയില്‍ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സർക്കാർ തീരുമാനം ഗുരുതര പ്രസിന്ധിക്ക് വഴിവെക്കും. കഴിഞ്ഞ വർഷം പ്രതിദിനം 90000 പേരെ ആയിരുന്നു അനുവദിച്ചത്. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരു. ഓൺലൈൻ ബുക്കിംഗ് നടത്തിയ 80000 പേർക്കെന്നാണ് നിലവിൽ സർക്കാർ തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും. ഗൗരവം മുന്നിൽ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം […]Read More

Kerala

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ നിർണായക തീരുമാനം; ബുക്കിങ് ഓൺലൈൻ

അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തിൽ നിർത്താനാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കാൻ ആണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം. സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും […]Read More