കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇനി കണ്ടത്തേണ്ടത് സൂത്രധാരകനെയാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. സോംദേവ്. ചന്ദ്രശേഖരനെ നിഷ്ടൂരമായി കൊല ചെയ്യാന്‍ ആസൂത്രണം നടത്തിയ വ്യക്തിയെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ ടി.പി.യുടെ വിധവയ്ക്ക് വേണ്ട നിയമ സഹായത്തിന് പിന്തുണ നല്‍കുമെന്നും സോംദേവ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. ക്രൂരമായ കൊലപാതകത്തെ സിപിഐഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയുടെ വാദങ്ങളിലൂടെ കേരളക്കര കണ്ടുകൊണ്ടിരിക്കുകയാണ്. നിലവിലെ ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. […]Read More