ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയുടെ ഫൈനലിൽ റോയൽസ് ലയൺസിനെ നേരിടും. ലീഗ് ഘട്ടം അവസാനിച്ചതോടെ പോയിൻ്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലയൺസും റോയൽസും ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇതേ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ ലീഗ് ഘട്ടത്തിലെ അവസാന മല്സരത്തിൽ ലയൺസ് റോയൽസിനെ നാല് വിക്കറ്റിന് തോല്പിച്ചു. മറ്റൊരു മല്സരത്തിൽ ഈഗിൾസ് ടൈഗേഴ്സിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി. കരുത്തന്മാരുടെ പോരാട്ടത്തിൽ കൃഷ്ണദേവൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് ലയൺസിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 179 […]Read More