തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ.സി.എൽ (കേരള ക്രിക്കറ്റ് ലീഗ്) രണ്ടാം സീസണിന് ആവേശകരമായ തുടക്കം കുറിച്ച് കാലിക്കറ്റിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമല്ലിന്റെ വെടിക്കെട്ട് അർധ സെഞ്ച്വറി. 22 പന്തുകളിൽ നിന്ന് 54 റൺസാണ് വാരിക്കൂട്ടിയത്. ഈ തകർപ്പൻ ഇന്നിംഗ്‌സിൽ ആറ് കൂറ്റൻ സിക്സറുകളും മൂന്ന് കിടിലൻ ഫോറുകളും ഉൾപ്പെടുന്നു. 48 റൺസിൽ നിൽക്കെ സിക്സർ പറത്തിയാണ് രോഹൻ അർധസെഞ്ച്വറി ആഘോഷമാക്കിയത്. ഓപ്പണറായി ക്രീസിലെത്തിയ രോഹൻ കുന്നുമ്മൽ തുടക്കം മുതൽക്കേ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. മറുവശത്ത് സച്ചിൻ […]Read More