പന്തീരാങ്കാവ് വള്ളിക്കുന്ന് ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം. അഞ്ചുമാവ് നോർത്തിൽ അധ്യാപകനായ ഷബീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 4 പവൻ സ്വർണാഭരണവും 25,000 രൂപയും നഷ്ടപ്പെട്ടു. ശനിയാഴ്ച ഫറോക്കിലെ ഭാര്യവീട്ടിൽ പോയി ഞായറാഴ്ച തിരിച്ചുവന്നപ്പോഴാണ് സംഭവം അറിയുന്നത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. പന്തീരാങ്കാവ് പൊലീസ് കേസ് എടുത്തു. വിരലടയാള വിദ്ഗധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.Read More
Tags :Robbery
ബാലരാമപുരം: പട്ടപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. കൊല്ലം പത്തനാപുരം കലഞ്ഞൂര്‍ ഡിപ്പോ ജംങ്ഷനില്‍ അന്‍സി മന്‍സിലില്‍ അല്‍-അമീന്‍ ഹംസയാണ് (21) പിടിയിലായത്. ബാലരാമപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാവിനെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരം കോഴോട് ജിആര്‍ ഭവനില്‍ സുരേഷ് ബാബുവിന്റെ വീട്ടിലെ അലമാര കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സുരേഷ് ബാബുവിന്റെ സഹോദരന്റെ മകളടെ ഭര്‍ത്താവാണ് അല്‍ അമീന്‍. പ്രണയ വിവാഹമായിരുന്നു ഇയാളുടേത്. മോഷണം നടന്ന വീടിന്റെ തൊട്ടടുത്താണ് അൽ […]Read More
ഇന്ത്യയിലെ പൂനെ നഗരം ആസ്ഥാനമായുള്ള പി.എന്‍.ജി ജുവലറിയുടെ അമേരിക്കയിലെ ഷോറൂം നിമിഷനേരം കൊണ്ട് കൊള്ളയടിച്ച് കവര്‍ച്ചക്കാര്‍.മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ മൂന്ന് മിനിറ്റോളം സമയം കൊണ്ട് ജുവലറി ശൂന്യമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ‘ചുറ്റിക’കളുമായി ആയുധധാരികള്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ സമയം ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമാണു ഷോറൂമിലുണ്ടായിരുന്നത്. ഇയാളെ കീഴ്‌പ്പെടുത്തിയ സംഘം ജുവലറിയിലെ പ്രദര്‍ശന അലമാരകളുടെ ചില്ലുകള്‍ തകര്‍ത്ത് […]Read More
പട്ടിമറ്റത്ത് ബൈക്കില്‍ എത്തിയ യുവാക്കള്‍ വൃദ്ധയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ഇരുപതാം തിയതിയാണ് പ്രതികള്‍ മാല പൊട്ടിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്ന്് പ്രതികളെ പിടികൂടി. മോഷ്ടിച്ച […]Read More
ചിറ്റഴിക്കുന്നില്‍ ഗര്‍ഭിണിയെ കട്ടിലില്‍ കെട്ടിയിട്ട് ഒന്‍പതു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. മലപ്പുറത്തു നിന്നുള്ള ശ്വാനസേനയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി അന്വേഷണമാരംഭിച്ചു. രാവിലെ എട്ടരയ്ക്ക് വീട്ടുകാരെല്ലാവരുമുള്ള സമയത്താണ് മുഖം മറച്ചെത്തി മോഷണം നടത്തിയത്. വട്ടംകുളം പഞ്ചായത്തിലെ ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ മരുമകള്‍ രേഷ്മയെ കട്ടിലില്‍ കെട്ടിയിട്ടശേഷം അലമാരയിലിരുന്ന ആഭരണമടങ്ങിയ ബാഗ് കവര്‍ന്നതായാണ് പരാതി.Read More
വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല കവർന്നു. പട്ടാപ്പകൽ വെളിയങ്കോട് പഴഞ്ഞി റേഷൻ കടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. മുറ്റത്ത് ചെടി നനയ്ക്കുമ്പോഴാണ് മോഷ്ടാവ് പിറകിൽനിന്ന് പരീച്ചുമ്മയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം മാല അപഹരിച്ചത്. മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയിൽ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയൽവാസികൾ ഓടിയെത്തി മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. […]Read More