ന്യൂഡല്‍ഹി: എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു. അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തരമാണ് തന്റെ രാജി അറിയിച്ചത്. അക്കാദമി ഫെസ്റ്റിവെല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം വിശിഷ്ടാംഗത്വം രാജിവയ്ക്കുന്നതായി അറിയിച്ചത്. സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്തയാളാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരണത്തെ എതിര്‍ക്കുന്നതായി സൂചിപ്പിക്കുന്ന കത്തില്‍ കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നതായി പറയുന്നുണ്ട്. ‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നു. […]Read More