കോഴിക്കോട്: കാൽ വിരലിലെ പഴുപ്പ് ചികിത്സിക്കാൻ ബീച്ച് ആശുപത്രിയിലെത്തിയ വയോധികൻ യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതേ രോഗിയെ ഡോക്ടർ ചികിത്സിച്ചത് ഫോണിലൂടെയാണെന്ന മകന്റെ ആരോപണം ഡി .എം. ഒ. അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചികിത്സ ലഭിച്ചില്ലെന്ന പരാതി ആശുപത്രി സൂപ്രണ്ട് അന്വേഷിക്കണം.പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇടതു കാലിന്റെ വിരലുകൾക്കിടയിലുള്ള പഴുപ്പ് ചികിസിക്കാൻ ബീച്ച് ആശുപത്രിയിലെത്തിച്ച രോഗിക്ക് ഡോക്ടർ […]Read More