ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ്. രാവിലെ മുതൽ 11 ബൂത്തുകളിലും വോട്ട് ചെയ്യാൻ ആളുകൾ എത്തി തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ്. ആദ്യഘട്ട വോട്ടെടുപ്പ് […]Read More