Cancel Preloader
Edit Template

Tags :Ration

Kerala

റേഷന്‍ മസ്റ്ററിംഗ് സാങ്കേതികതകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം

റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്.സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചുRead More