കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാ(44)ണ് ഗുരുതരവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷി (45) നെതിരെ പൊലിസ് കേസെടുത്തു. ജനുവരി ആറിന് രാത്രി ഇരുവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഈ സമയത്ത് മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് അത് കഴിക്കുകയായിരുന്നുവെന്നും […]Read More
Tags :rat poison
ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്. വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളില്‍ എലിവിഷം ചേര്‍ത്ത് വെച്ചിരുന്നു. വൈകീട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി അതറിയാതെ ആ ഇതെടുത്ത് കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മുത്തശ്ശിക്ക് മുയല്‍ മാന്തിയതിനെ തുടര്‍ന്ന് റാബിസ് വാക്‌സിനെടുത്തതിനു പിന്നാലെ ശരീരം തളര്‍ന്ന് ചികിത്സയിലാണ്. കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.Read More