Cancel Preloader
Edit Template

Tags :Ranjith

Entertainment Kerala

മുൻകൂർ ജാമ്യം തേടി രഞ്ജിത്ത്

തിരുവനന്തപുരം: ബം​ഗാളി നടിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് നിയമനടപടികളിലേക്ക്. എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.Read More

Entertainment Kerala

വ്യക്തിപരമായി നിന്ദിക്കുന്ന ആരോപണം; നിയമനടപടിയുമായി മുന്നോട്ടെന്ന് രഞ്ജിത്‌

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വച്ചതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഈ ആരോപണം തനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് ആണ്. അതിനെതിരെ നിയനടപടിയുമായി മുന്നോട്ട് പോകും. നിയനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത്, അതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്നും രഞ്ജിത്ത് പറയുന്നു. ”എനിക്കെതിരെ നിന്ദ്യമായ രീതിയില്‍ ഒരു ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീമതി ശ്രീലേഖ മിത്ര. […]Read More

Entertainment Kerala

ലൈംഗികാരോപണം ; രഞ്ജിത്തിന്റെ രാജി ഇന്നു ഉണ്ടായേക്കും

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ലൈംഗികാരോപണ കൊടുങ്കാറ്റിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അടിതെറ്റി രാജിവക്കുമെന്ന് സൂചന. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർദം ഉയർന്നതോടെയാണ് രഞ്ജിത്തിന്‍റെ രാജി അനിവാര്യമായത്. ഞായറാഴ്ച രാവിലെയോടെ രഞ്ജിത്തിന്‍റെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. സി പി ഐ നേതാക്കളടക്കം ഉയർത്തിയ എതിർപ്പുകൾ അവഗണിക്കാനാകില്ലെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാജിയിലേക്കുള്ള സാധ്യതയുണ്ടായതെന്നാണ് വിവരം. വിശദവിവരങ്ങൾ ഇങ്ങനെ മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ […]Read More

Entertainment Kerala

രഞ്ജിത് ഇന്ത്യ കണ്ട വലിയ കലാകാരന്‍; ആരോപണത്തിന്റെ പേരില്‍

‘ കൊച്ചി: രഞ്ജിത്തിനെതിരെ ആരോപണത്തിന്റെ പേരില്‍ നടപടിയെടുക്കാനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ഇന്ത്യകണ്ട കലാകാരനാണ്. രേഖാമൂലം പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരെ അന്വേഷണം ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതി കിട്ടിയാല്‍ കേസെടുക്കും. എത്ര ഉന്നതനായാലും നിയമനടപടികളുമായി മുന്നോട്ട് പോകും. പരാതി ലഭിക്കാതെ നടപടികളുമായി മുന്നോട്ട് പോയാല്‍ കേസ് നിലനില്‍ക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ ഉള്‍പ്പടെ നിര്‍ദേശങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഹേമ കമിറ്റി റിപ്പോര്‍ട്ട് പുറത്ത് […]Read More