തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബര്‍ പൊലീസ്. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തീരദേശമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന് പ്രചരണം നടത്തിയതിനാണ് കേസ്. രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.Read More