സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.09-05-2024: മലപ്പുറം, വയനാട്10-05-2024: ഇടുക്കിഎന്നീ ജില്ലകളിൽ […]Read More
Tags :Rain
വടക്കൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത.മലപ്പുറം കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് . കോഴിക്കോട് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ രാവിലെ ചെറിയ രീതിയിൽ മഴ ലഭിച്ചു. ഉച്ചക്ക് ശേഷം വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതിർത്തി പ്രദേശങ്ങളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക.മധ്യ തെക്കൻ ജില്ലകളിലും മഴ സാധ്യത ഉണ്ട്. തൃശൂർ,എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഇടിയോടു കൂടിയ മഴ ലഭിക്കും. മിക്കയിടത്തും […]Read More
2024 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യ പ്രവചനം. ദേശീയ തലത്തില്‍ 106 ശതമാനം മഴ ലഭിക്കുമെന്നാണ് ഐ.എം.ഡി പ്രവചനത്തില്‍ പറയുന്നത്. 1971 മുതല്‍ 2020 വരെയുള്ള മഴക്കണക്കുകളെ ആസ്പദമാക്കിയുള്ള ദീര്‍ഘകാല ശരാശരിയില്‍ 87 സെ.മി മഴയാണ് ദേശീയ തലത്തില്‍ ലഭിക്കേണ്ടത്. കാലവര്‍ഷം എന്ന് കേരളത്തില്‍ എത്തുമെന്നതിനെ കുറിച്ച് മെയ് അവസാന വാരം കാലാവസ്ഥാ വകുപ്പിന്റെ രണ്ടാമത്തെ പ്രവചനം പുറത്തുവരും. കേരളത്തിലും മഴ കൂടും ജൂണ്‍ മുതല്‍ […]Read More
കേരളത്തിൽ ഇന്നും വേനൽ മഴക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകും. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നലെ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. ശക്തമായ മഴയിൽ നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. കോഴിക്കോട് മുക്കത്തും കോട്ടയം, പത്തനംതിട്ട ജില്ലകളിലും മിതമായ മഴ പെയ്തു. […]Read More
കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന് ജാഗ്രത നിർദ്ദേശം. ‘കള്ളക്കടൽ’ പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കേരള തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 സെന്‍റീ മീറ്ററിനും 40 സെന്‍റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം […]Read More
എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മിന്നലിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ബേസിലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.Read More
കേരളത്തിൽ പത്ത് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്. നേരിയ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ മേല്‍പ്പറഞ്ഞ ജില്ലകള്‍ കൂടാതെ ആലപ്പുഴ, കോട്ടയം അടക്കം 12 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും […]Read More
ചൂടിന് ആശ്വാസമായി തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചു തുടങ്ങി. ഇന്നലെ തിരുവനന്തപുരം കൊല്ലം,പത്തനംതിട്ട ജില്ലകളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു. ഇന്നും കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അതേസമയം മാര്‍ച്ച് 10 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൂട് കൂടാനും സാധ്യതയുണ്ട്. 10 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 37°C […]Read More
കേരളത്തിൽ കനത്ത ചൂട് തുടരുന്നുണ്ടെങ്കിലും വിവിധ ജില്ലകളിൽ ചൂടിന് ആശ്വാസമായി ഇന്നും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യത. ഇന്നലെയും തിരുവനന്തപുരം ജില്ലയിൽശക്തമായ മഴ ലഭിച്ചിരുന്നു. അതേസമയം ഇന്ന് 7 ജില്ലകളിൽ താപനില ഉയരുമെന്ന മുന്നറിയിപ്പുണ്ട്. പത്തനംതിട്ട,കോട്ടയം, തൃശ്ശൂർ,ആലപ്പുഴ, പാലക്കാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് നൽകുന്ന നിർദ്ദേശം അനുസരിച്ച് മാർച്ച് 7 വരെ സംസ്ഥാനത്ത് താപനില ഉയരും. […]Read More